Home tech news malyalam ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും നടന്‍ സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും

ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും നടന്‍ സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും

1
0

Source :- KERALA BHOOSHANAM NEWS

പാലക്കാട്: ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കുംനടന്‍ സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും. അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത് 92 വയസുള്ള പത്മാവതിയും 67 വയസ്സുള്ള മകള്‍ ഇന്ദിരയും പ്രതിഷേധിച്ചിരുന്നു.

ഇന്ന് രാവിലെയാണ് പഞ്ചായത്ത് തുറക്കുന്നതിനും മുമ്പ് വൃദ്ധയും മകളും കട്ടിലിട്ട് പ്രതിഷേധം ആരംഭിച്ചത്. ആറുമാസമായിട്ടും പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി.

പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ എന്ന് നല്‍കുന്നുവോ അന്ന് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കുമെന്ന് സുരേഷ് ഗോപിയുടെ പറഞ്ഞു.