Home lifestyle malyalam കേജ്‍രിവാളിന് തിരിച്ചടി: കസ്റ്റഡിയിൽ തുടരും, കേസ് വീണ്ടും ഏപ്രിൽ 3 ന് പരിഗണിക്കും

കേജ്‍രിവാളിന് തിരിച്ചടി: കസ്റ്റഡിയിൽ തുടരും, കേസ് വീണ്ടും ഏപ്രിൽ 3 ന് പരിഗണിക്കും

1
0

Source :- MANGALAM NEWS

അതേസമയം, കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

uploads/news/2024/03/699269/1.gif

photo – twitter

ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റ‍ഡിയിൽനിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഹൈക്കോടതിയിൽനിന്ന് ഇടക്കാലാശ്വാസ​ം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രിൽ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് സ്വർകാന്ത ശർമയുടെ ഉത്തരവിൽ വ്യക്തമാക്കി.

ഇടക്കാലാശ്വാസം തേടി കേജ്‌രിവാൾ നൽകിയ ഹർ‌ജിയിൽ ഇഡിക്കു നോട്ടീസ് സയച്ചു. ഇതിന് ഏപ്രിൽ 2നുള്ളിൽ ഇഡി മറുപടി നൽകണം. അതേസമയം, കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചയ്ക്കു 2നു റൗസ് അവന്യൂ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും.

അറസ്റ്റിനെതിരെ കേജ‌്‌രിവാൾ നൽകിയ ഹർജിയുടെ പകർപ്പ് തങ്ങൾക്കു നൽകിയില്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു. 23നു കോടിതിയിൽ നൽകിയ ഹർജിയുടെ പകർപ്പ് ഇന്നലെ മാത്രമാണു തങ്ങൾക്കു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇടക്കാല ആശ്വാസം തേടിയുള്ള ഉപഹര്‍ജി വിശദവാദത്തിനായി ഏപ്രില്‍ മൂന്നിലേക്ക് മാറ്റിയത്. മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിചാരണ കോടതി മാര്‍ച്ച് 28വരെ ഇഡിയുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തനിക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ ഇഡി പരാജയപ്പെട്ടുവെന്നും ഉടൻ വിട്ടയക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Ads by Google