Home LATEST NEWS malyalam പുതിയ വാർത്ത കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ കല്യാണം; രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹരജിക്ക് സ്റ്റേ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ കല്യാണം; രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹരജിക്ക് സ്റ്റേ

10
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം  | കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹരജി കോടതി സ്റ്റേ ചെയ്തു.തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് നടപടി.പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് നടപടി സ്റ്റേ ചെയ്യുന്നതെന്ന് കോടതി അറിയിച്ചു.

വിവാഹത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ എ റഹീം എംപി, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടയുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായിട്ടാണ് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഇതിന്റെ തുടര്‍നടപടികളാണ് ഇപ്പോള്‍ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കേസില്‍ മധ്യപ്രദേശ് പോലിസിനോട് വിശദീകരണവും കോടതി തേടി.

അതേസമയം, വിവാഹം കഴിയുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വീട്ടുകാര്‍ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഫാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.