Home LATEST NEWS malyalam പുതിയ വാർത്ത കിണറ്റില്‍ വീണ പന്ത് എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ് പത്ത് വയസ്സുകാരന്‍ മരിച്ചു

കിണറ്റില്‍ വീണ പന്ത് എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ് പത്ത് വയസ്സുകാരന്‍ മരിച്ചു

1
0

Source :- SIRAJLIVE NEWS

പാല | കിണറ്റില്‍ വീണ പന്ത് എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണു വിദ്യാര്‍ഥി മരിച്ചു. കുടക്കച്ചിറ വല്ലയില്‍ ഓന്തനാല്‍ ബിജു പോളിന്റ മകന്‍ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാര്‍ ഉടന്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ്‌സ് എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് ലിജു.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കും ഒപ്പം വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റില്‍ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം സമയം മാതാപിതാക്കള്‍ പുരിയിടത്തില്‍ മറ്റ് ജോലികളില്‍ ആയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ രാവിലെ നടക്കും.