Home lifestyle malyalam ആന്‍ ടെസ സുരക്ഷിതയായി നാട്ടിലെത്തി; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

ആന്‍ ടെസ സുരക്ഷിതയായി നാട്ടിലെത്തി; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

1
0

Source :- MANGALAM NEWS

ann tessa, malayali woman

ന്യൂഡല്‍ഹി; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസയെ മോചിപ്പിച്ചു. വിദേശകാര്യ മന്ത്രാലയം ആന്‍ നാട്ടിലെത്തിയതായി അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവരെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ടെഹ്റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ആന്‍ ടെസയുടെ മടങ്ങിവരവ് സുഗമമാക്കി. കപ്പലില്‍ കുടുങ്ങിയ മറ്റ് 16 ഇന്ത്യക്കാരുടെ മോചനത്തിനായി ശ്രമം നടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.

ആന്‍ ടെസ തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയാണ്. ഒമ്പതു മാസത്തിന് മുമ്പ് പരിശീലനത്തിന്റെ ഭാഗമായി എംഎസ്സി ഏരിസ് എന്ന കപ്പലില്‍ കയറുകയായിരുന്നു.

ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച ആന്‍ കുടുംബവുമായി സംസാരിച്ചിരുന്നു. ആന്‍ ടെസ ഉള്‍പ്പടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മാനന്തവാടി സ്വദേശി പി വി ധനേഷ്, പാലക്കാട് സ്വദേശി എസ് സുമേഷ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ് എന്നിവരാണ് കപ്പില്‍ കുടുങ്ങിയ മറ്റ് മലയാളികള്‍.

Ads by Google