Home വിനോദമാണ് entertainment malyalam അസമിലും ഇന്ത്യ സഖ്യം പൊളിഞ്ഞു? മമതയ്ക്കും കെജ്രിവാളിനും താല്‍പര്യമില്ല, കാരണം ഇതാണ്

അസമിലും ഇന്ത്യ സഖ്യം പൊളിഞ്ഞു? മമതയ്ക്കും കെജ്രിവാളിനും താല്‍പര്യമില്ല, കാരണം ഇതാണ്

1
0

Source :- ONEINDIA NEWS

India

oi-Vaisakhan MK


  • Published: Saturday, February 10, 2024, 20:55 [IST]
Google Oneindia Malayalam News

ഗുവാഹത്തി:
ഇന്ത്യ
സഖ്യത്തിന്
വീണ്ടുമൊരു
തിരിച്ചടി.
അസമില്‍
സഖ്യമുണ്ടാവില്ലെന്ന്
ഉറപ്പായിരിക്കുകയാണ്.
ആംആദ്മി
പാര്‍ട്ടി
അസമില്‍
ഒറ്റയ്ക്ക്
മത്സരിക്കുമെന്ന്
പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്ന്
സീറ്റുകളിലേക്ക്
സ്ഥാനാര്‍ത്ഥികളെയും
അവര്‍
പ്രഖ്യാപിച്ചു.
ഗുവാഹത്തി,
ദിബ്രൂഗഡ്,
സോനിത്പൂര്‍
എന്നിവിടങ്ങളിലാണ്
എഎപി
മത്സരിക്കുന്നത്.

പാര്‍ട്ടിയുടെ
സംസ്ഥാന
അധ്യക്ഷന്‍
ഭബേന്‍
ചൗധരി
ഗുവാഹത്തിയില്‍
നിന്നാണ്
മത്സരിക്കുന്നത്.
അസമില്‍
മൊത്തം
14
ലോക്‌സഭാ
സീറ്റുകളാണ്
ഉള്ളത്.
അതേസമയം
കോണ്‍ഗ്രസിനും
മറ്റ്
പാര്‍ട്ടികള്‍ക്കും
ഇത്
വലിയ
തിരിച്ചടിയാണ്.
കാരണം
കോണ്‍ഗ്രസിന്റെ
നേതൃത്വത്തില്‍
എല്ലാ
പാര്‍ട്ടികളെയും
ഒരു
കുടക്കീഴില്‍
കൊണ്ടുവരാനുള്ള
ശ്രമത്തിലായിരുന്നു.
അതാണ്
പരാജയപ്പെട്ടത്.

kejriwal-mamata-banerjee

സംസ്ഥാനത്ത്
മുഖ്യപ്രതിപക്ഷം
കോണ്‍ഗ്രസാണ്.
എല്ലാ
സീറ്റിലും
സ്ഥാനാര്‍ഥികളെ
യോജിച്ച്
തീരുമാനിക്കാനായിരുന്നു
കോണ്‍ഗ്രസിന്റെ
നിര്‍ദേശം.
ബിജെപിക്കെതിരെ
ഐക്യ
പ്രതിപക്ഷമെന്ന
ആശയമായിരുന്നു
മുന്നില്‍.
സംസ്ഥാനത്ത്
അതിശക്തമാണ്
ബിജെപി.
എന്നാല്‍
കോണ്‍ഗ്രസും
തൃണമൂല്‍
കോണ്‍ഗ്രസും
തമ്മിലുള്ള
ബന്ധം
വഷളായത്
മറ്റൊരു
വെല്ലുവിളിയായി
മാറി.

ബംഗാളിലെ
42
സീറ്റിലും
ഒറ്റയ്ക്ക്
മത്സരിക്കുമെന്ന്
മമത
ബാനര്‍ജി
പ്രഖ്യാപിച്ചത്
കോണ്‍ഗ്രസിനെ
ചൊടിപ്പിച്ചിരിക്കുകയാണ്.
അസമില്‍
ഒരു
സീറ്റ്
പോലും
തൃണമൂലിന്
നല്‍കാന്‍
കോണ്‍ഗ്രസ്
തയ്യാറല്ലെന്നാണ്
റിപ്പോര്‍ട്ട്.
തൃണമൂല്‍
ഇവിടെ
കോണ്‍ഗ്രസുമായി
മത്സരിക്കാമെന്ന്
പ്രതീക്ഷിച്ചിരുന്നു.

തൃണമൂല്‍
കോണ്‍ഗ്രസ്
നേരത്തെ
കോണ്‍ഗ്രസിനോട്
അഞ്ച്
സീറ്റ്
ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍
ഒരു
സീറ്റ്
നല്‍കാമെന്ന്
കോണ്‍ഗ്രസ്
സമ്മതിച്ചിരുന്നു.
ബാരക്
വാലിയായിരുന്നു
നല്‍കാന്‍
സാധ്യതയുള്ള
സീറ്റ്.
രണ്ട്
ലോക്‌സഭാ
സീറ്റുകളിലായിട്ടുള്ള
മണ്ഡലമാണിത്.
ഇവിടെയുള്ള
രണ്ട്
സീറ്റും
ബിജെപിയാണ്
കഴിഞ്ഞ
തവണ
വിജയിച്ചത്.

തൃണമൂല്‍
കോണ്‍ഗ്രസിന്റെ
പാത
പിന്തുടര്‍ന്ന
എഎപി
പ്രതിപക്ഷ
ഫോറത്തെ
പോലും
അറിയിക്കാതെയാണ്
ഒറ്റയ്ക്ക്
മത്സരിക്കുമെന്ന്
അറിയിച്ചത്.
പ്രതിപക്ഷ
സഖ്യത്തിന്
ഇത്
വലിയ
തിരിച്ചടിയാണ്.
അതേസമയം
മൂന്ന്
സീറ്റുകളില്‍
എഎപിയുടെ
സ്ഥാനാര്‍ത്ഥിയെ
കോണ്‍ഗ്രസ്
പിന്തുണയ്ക്കുമെന്ന
പ്രതീക്ഷയിലാണ്
എഎപി.

അതേസമയം
എഎപി
തന്ത്രപൂര്‍വമാണ്
നീക്കങ്ങള്‍
നടത്തിയത്.
കോണ്‍ഗ്രസിനെ
സമ്മര്‍ദത്തിലാക്കാനും

നീക്കം
സഹായിക്കും.
ഏറ്റവും
ശ്രദ്ധിക്കേണ്ടത്
എഎപിയും
തൃണമൂലും
അസമില്‍
തീര്‍ത്തും
ദുര്‍ബലമായ
പാര്‍ട്ടികളാണ്.
ഒറ്റയ്ക്ക്
മത്സരിച്ചാല്‍
ഇവര്‍
ഒരു
സീറ്റിലും
വിജയിക്കില്ല.
ഇവരുടെ
ആവശ്യങ്ങള്‍
കോണ്‍ഗ്രസ്
ഒരിക്കലും
അംഗീകരിക്കാനും
സാധ്യതയില്ല.

2022ലെ
ഗുവാഹത്തി
മുനിസിപ്പല്‍
കോര്‍പ്പറേഷന്‍
തിരഞ്ഞെടുപ്പില്‍
എഎപി
മുസ്ലീം
ഭൂരിപക്ഷമുള്ള
ഒരു
വാര്‍ഡില്‍
വിജയിച്ചിരുന്നു.
എന്നാല്‍
ലോക്‌സഭാ
തിരഞ്ഞെടുപ്പില്‍
വിജയിക്കാന്‍
ഇരുപാര്‍ട്ടികള്‍ക്കും
സാധിക്കില്ല.
ഇവരുടെ
അനാവശ്യമായ
ആവശ്യങ്ങളാണ്
ഇന്ത്യ
സഖ്യത്തില്‍
വിള്ളലുണ്ടാക്കിയതെന്നാണ്
പ്രതിപക്ഷത്തിന്റെ
വിലയിരുത്തല്‍.

English summary

no india alliance in assam, trinamool congress and aap will contest seperately, details inside

Story first published: Saturday, February 10, 2024, 20:55 [IST]