Home LATEST NEWS malyalam പുതിയ വാർത്ത ബംഗാളില്‍ നാടകീയ രംഗങ്ങള്‍; വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയെന്ന് ടിഎംസി, അര്‍ധരാത്രി കുത്തിയിരുന്ന് പ്രതിഷേധിച്ച് മമത...

ബംഗാളില്‍ നാടകീയ രംഗങ്ങള്‍; വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയെന്ന് ടിഎംസി, അര്‍ധരാത്രി കുത്തിയിരുന്ന് പ്രതിഷേധിച്ച് മമത ബാനര്‍ജി

14
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത |  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ പശ്ചിമ ബംഗാളില്‍ നാടകീയ രംഗങ്ങള്‍. സ്ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടിങ് മെഷീനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്രിമം നടത്തിയെന്നും ഇവര്‍ ആരോപിക്കുന്നു ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ടിഎംസി പുറത്തുവിട്ടു. ഇതിന് പിന്നാലെ കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറത്ത് മമത ബാനര്‍ജി ഉള്‍പ്പടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

അതേ സമയം മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധിച്ചു. മമത ബാനര്‍ജി വാഹനത്തില്‍ എന്തോ കടത്തുന്നു എന്നും, പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഭവനിപ്പൂരിലെ കൗണ്ടിംഗ് സെന്ററില്‍ മമത എത്തി എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മണ്ഡലത്തില്‍ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്

ബന്ധപ്പെട്ട കക്ഷികളുടെ സാന്നിധ്യമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് സ്ട്രോങ്ങ് റൂമുകളിലെ ബാലറ്റ് ബോക്സുകള്‍ തുറന്നു എന്നാണ് ടിഎംസി ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വന്‍ തോതില്‍ കേന്ദ്രസേനയെ വിന്യസിച്ചു. സേനയും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബിജെപിക്ക് അനുകൂലമായി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ കനത്ത ജാഗ്രത പാലിക്കണമെന്ന് മമതാ ബാനര്‍ജി പ്രവര്‍ത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു