Home LATEST NEWS malyalam പുതിയ വാർത്ത തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു

17
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു. കടക്കാവൂര്‍ നിലക്കാമുക്കിലുണ്ടായ അപകടത്തില്‍ അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടര്‍-ബിജി ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരണപ്പെട്ടത്. സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ബിനോയ്.

അമ്മ ബിജിക്കും സഹോദരി ബ്ലസിക്കുമൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യവെ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. നിലക്കാമുക്ക് ചന്തക്ക് സമീപം തെരുവുനായ ഓട്ടോക്ക് കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടമായ ഓട്ടോ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.

ഓട്ടോക്ക് അടിയില്‍ പെട്ടുപോയ ബിനോയ്‌യെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ബിജിക്കും ബ്ലസിക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരുക്കേറ്റു.