Home LATEST NEWS malyalam പുതിയ വാർത്ത ജബല്‍പൂരില്‍ ബോട്ട് നദിയില്‍ മുങ്ങി നാല് മരണം; നിരവധി പേരെ കാണാതായി

ജബല്‍പൂരില്‍ ബോട്ട് നദിയില്‍ മുങ്ങി നാല് മരണം; നിരവധി പേരെ കാണാതായി

6
0

Source :- SIRAJLIVE NEWS

ജബല്‍പൂര്‍ |  മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച 31 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്.

നഗരത്തിന് സമീപമുള്ള നദിയിലാണ് അപകടം നടന്നത്. അമിതഭാരമാണ് ബോട്ട് മറിയാന്‍ കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായും നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു.