Home ബിസിനസ്സ് business malyalam സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

11
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ കെ. രേഷ്മയാണ് (ചിന്നു പാപ്പു) മരിച്ചത്. 24 വയസായിരുന്നു. കാസർഗോഡ് നഗരത്തിനടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇവരെ ഇന്ന് ഉച്ചയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുൻപാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മരണത്തിന് കാരണമായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചുവരുന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. (നിങ്ങളോ നിങ്ങൾ അറിയുന്ന ആരെങ്കിലുമോ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെങ്കിൽ, അടുത്തുള്ള സഹായകേന്ദ്രങ്ങളെയോ ഹെൽപ്‌ലൈനുകളെയോ സമീപിക്കാൻ മടിക്കേണ്ട.)