Source :- SIRAJLIVE NEWS
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജാംഷഡ്പൂരിലെ ലാബില്‍ നടത്തുമെന്നും എസ് ഐ ടി വ്യക്തമാക്കി.
പരിശോധനക്കായി എസ് ഐ ടി ശേഖരിച്ച സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് ജാംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ വിശദമായ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുക.
സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ് ഐ ടി കോടതിയോട് പറഞ്ഞു.



