Home LATEST NEWS malyalam പുതിയ വാർത്ത ശബരിമല വിഷയത്തിലെ നിലപാട് മാറ്റം സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം: കെ സി വേണുഗോപാല്‍ എംപി

ശബരിമല വിഷയത്തിലെ നിലപാട് മാറ്റം സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം: കെ സി വേണുഗോപാല്‍ എംപി

15
0

Source :- SIRAJLIVE NEWS

തൃശൂര്‍ | തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ശബരിമല വിഷയത്തില്‍ സിപിഎം സിപിഎം ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നതെന്ന് കെ സി വേണു ഗോപാല്‍ എംപി. വോട്ട് മാത്രം ലക്ഷ്യം വെച്ച് നിലപാട് മാറ്റിയ സര്‍ക്കാരിന്റെ രാഷ്ട്രീയ കാപട്യം കേരളം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു

ഈ സമവായ നിലപാട് നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ വിശ്വാസികള്‍ക്ക് ഇത്രയേറെ ദ്രോഹങ്ങള്‍ സഹിക്കേണ്ടി വരുമായിരുന്നില്ല . വിശ്വാസ വിരുദ്ധ നിലപാടായിരുന്നു സിപിഎമ്മിന്റെത്. വോട്ട് ലക്ഷ്യം വച്ചാണെങ്കിലും ഇപ്പോഴെങ്കിലും നിലപാട് മാറ്റിയത് നല്ലതാണ്.എന്നാല്‍ നിലപാട് തിരുത്താന്‍ സിപിഎമ്മിന് തിരഞ്ഞെടുപ്പ് വരേണ്ടി വന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു