Home LATEST NEWS malyalam പുതിയ വാർത്ത വിമത നീക്കം; അമ്പലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

വിമത നീക്കം; അമ്പലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

15
0

Source :- SIRAJLIVE NEWS

ആലപ്പുഴ |  അമ്പലപ്പുഴയിലെ വിമത നീക്കം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്പെന്‍ഡ് ചെയ്തു. മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നല്‍കിയതിനും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനുമാണ് നടപടി.

അമ്പലപ്പുഴ അസംബ്ലി സെക്രട്ടറി ഷാനു ഭൂട്ടോയെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്പന്റ് ചെയ്തതായി  ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ഷാനു ഭൂട്ടോ. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നീക്കം. ജി സുധാകരന് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ എം ജെ ജോബ് രാജി വച്ചിരുന്നു.