Home ബിസിനസ്സ് business malyalam വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ പരിശീലനം; സ്‌കിൽ ബ്രിഡ്ജ് കേരള പദ്ധതി മന്ത്രി പി....

വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ പരിശീലനം; സ്‌കിൽ ബ്രിഡ്ജ് കേരള പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ട്രാൻസോഴ്സ് സൊലൂഷൻസ് സന്നദ്ധ സംഘടനയായ കൈറ്റ്സ് ഫൗണ്ടേഷനുമായി ചേർന്ന് കേരളത്തിലെ ഒരുലക്ഷം വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സൗജന്യ സ്കിൽ പരിശീലനം നൽകുന്ന ‘സ്കിൽ ബ്രിഡ്ജ് കേരള’ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.

കേരളത്തിലെ ഹയർസെക്കൻഡറി തലം മുതൽ ബിരുദ-ബിരുദാനന്തര തലംവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകരായ യുവജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി എ.ഐ ഡിജിറ്റൽ മാർക്കറ്റിംഗ്, മെഡിക്കൽ കോഡിങ്ങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, അനാട്ടമി ആന്റ് ഫിസിയോളജി തുടങ്ങിയ ന്യൂജൻ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ആണ് ഓൺലൈനായി സൗജന്യ പരിശീലനം നൽകുക. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി skillbridgekerala.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ട്രാൻസോഴ്സ് സൊലൂഷൻസ് മാനേജിങ് ഡയറക്ടർ അൽ അമീൻ ആർ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ്സ് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജ്മൽ ചക്കരപ്പാടം, ട്രാൻസോഴ്സ് സെന്റർ ഹെഡ് അജ്മൽ. അക്കാദമിക് ഹെഡ് മഹേഷ്, മാർക്കറ്റിങ്ങ് ഹെഡ് ഷഹിൻ, കൈറ്റ്സ് ഇന്ത്യ അഡ്മിനിസ്ട്രേറ്റിവ് അസോസിയേറ്റ് ദേവിക സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.