Home LATEST NEWS malyalam പുതിയ വാർത്ത ലോക സമാധാനത്തിന് മൂന്ന് ദിവസം കൊണ്ട് ബദ് രീങ്ങളുടെ പേരിലൊരു ഖതം; രിബാത്വ് ക്യാമ്പ് മൂന്നാം...

ലോക സമാധാനത്തിന് മൂന്ന് ദിവസം കൊണ്ട് ബദ് രീങ്ങളുടെ പേരിലൊരു ഖതം; രിബാത്വ് ക്യാമ്പ് മൂന്നാം ബാച്ച് ഇന്ന് തുടങ്ങും

8
0

Source :- SIRAJLIVE NEWS

നോളജ് സിറ്റി| ജാമിഉല്‍ ഫുതൂഹില്‍ ഇഅ്തികാഫിലായി വിശുദ്ധ റമസാനിലെ മൂന്ന് ദിവസം കൊണ്ട് ഖുര്‍ആന്‍ ഖതം ചെയ്യുന്ന ‘രിബാത്വ്’ ക്യാമ്പിന്റെ അടുത്ത ബാച്ചിന് ഇന്ന്  തുടക്കമാകും. വെള്ളിയാഴ്ച നടക്കുന്ന ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനത്തിന്റെയും മുന്നോടിയായി ലോക സമാധാനത്തിന് വേണ്ടി ബദ്രീങ്ങളുടെ പേരിലാണ് ഖത്ം തീര്‍ക്കുന്നത്. കൃത്യമായി പ്ലാന്‍ ചെയ്ത 72 മണിക്കൂര്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് ബാച്ചുകളുമായി പത്തു വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ളവര്‍ പങ്കെടുക്കുകയും ജീവിതത്തിലെ നവ്യാനുഭവമായി പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്നുള്ള ബാച്ചുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ +91 70349 46663 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. ഈ മാസം 9, 15 എന്നീ തീയതികളിലാണ് അടുത്ത ബാച്ചുകള്‍ ആരംഭിക്കുന്നത്.