Home LATEST NEWS malyalam പുതിയ വാർത്ത ലൈംഗികാതിക്രമ പരാതി: മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പ്ര​ശോ​ഭ് സി ​വ​ത്സ​ൻ

ലൈംഗികാതിക്രമ പരാതി: മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പ്ര​ശോ​ഭ് സി ​വ​ത്സ​ൻ

16
0

Source :- SIRAJLIVE NEWS

പാലക്കാട്| ലൈംഗിക പീഡന പരാതിയില്‍ ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ്. മണ്ണാര്‍ക്കാട് എസ്സി-എസ്റ്റി പ്രത്യേക കോടതിയിലാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. നിരപരാധിയാണെന്നും, അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പാലക്കാട്ടെ അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ ഈ മാസം നാലിന് മണ്ണാര്‍ക്കാട് എസ്സി-എസ്റ്റി പ്രത്യേക കോടതി പരിഗണിച്ചേക്കും.

പാലക്കാട് നഗരസഭ 24 -ാം വാര്‍ഡ് കുന്നത്തൂര്‍മേട് നോര്‍ത്തിലെ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരെ കഴിഞ്ഞ ദിവസമാണ് ദലിത് യുവതി പീഡന പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രശോഭിനെ പ്രാഥമികത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.