Home LATEST NEWS malyalam പുതിയ വാർത്ത യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ഏറ്റുമുട്ടി; വൈസ് പ്രസിഡന്റിന്റെ തലക്കു കല്ലുകൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ഏറ്റുമുട്ടി; വൈസ് പ്രസിഡന്റിന്റെ തലക്കു കല്ലുകൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചു

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശക്തമായ ചൂടിനിടെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ ഏറ്റുമുട്ടി. കോഴിക്കോട് പുതുപ്പാടിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കല്ലുകൊണ്ടു കുത്തിപ്പരിക്കേല്‍പ്പിച്ചു.

മൈലള്ളാംപായിലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍സ്.കെ ജാന്‍സിനാണ് പരിക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിന്‍സാണ് മൂര്‍ച്ചയുള്ള കല്ലുകൊണ്ട് തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ജിന്‍സ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എല്‍ബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിന്‍സ് പറഞ്ഞു.

പ്രിന്‍സിന്റെ വീടിന് സമീപത്തുള്ള റോഡിലാണ് ഇവര്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റ ജിന്‍സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്നങ്ങള്‍ കാരണമാണ് അക്രമമെന്നും നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിന്‍സ് പോലീസില്‍ പരാതി നല്‍കി.