Source :- SIRAJLIVE NEWS
ദുബൈ | ആകാശത്ത് വെച്ച് പ്രതിരോധ സംവിധാനങ്ങള്‍ ഒരു മിസൈലോ ഡ്രോണോ തകര്‍ത്തപ്പോള്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ പതിച്ച് ദുബൈയിലെ ഒരു കെട്ടിടത്തിന് നിസാര കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ദുബൈ മീഡിയ ഓഫീസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം വെള്ളിയാഴ്ച ടെഹ്റാനിലെ ചിലയിടങ്ങളില്‍ അമേരിക്കയും ഇസ്‌റാഈലും ആക്രമണം നടത്തി. സ്‌ഫോടനത്തിന്റെ തീവ്രതയില്‍ വീടുകള്‍ കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. വളരെ ശക്തമായ സ്‌ഫോടനങ്ങളില്‍ വീടുകള്‍ കുലുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല- ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്
സൗദി പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, രാത്രിയിലും പുലര്‍ച്ചെയുമായി സഊദിയുടെ ആകാശപരിധിയില്‍ എത്തിയ 45 ഡ്രോണുകള്‍ തടയുകയും നശിപ്പിക്കുകയും ചെയ്തു. ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിക്ക് മുകളിലൂടെ വന്ന ഏഴ് ഡ്രോണുകള്‍ വെടിവെച്ചിട്ടു, പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈല്‍, രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി വന്ന മറ്റൊരു ബാലിസ്റ്റിക് മിസൈല്‍ എന്നിവയാണ് തകര്‍ത്തത്
ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലെ എര്‍ബിലിലുണ്ടായ ആക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വെള്ളിയാഴ്ച അറിയിച്ചു.മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ ഫ്രഞ്ച് സൈനികനാണിദ്ദേഹം.
പരിശീലന അഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഫ്രഞ്ച് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ മറ്റ് നിരവധി സൈനികര്‍ക്ക് പരുക്കേറ്റതായും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.



