Home LATEST NEWS malyalam പുതിയ വാർത്ത യുഎഇയിലെ ക്ലാസ് മുറികളിൽ ഇനി എ ഐ വിപ്ലവം; വിദ്യാർത്ഥികൾക്ക് ടൂളുകൾ ഉപയോഗിക്കാൻ അനുമതി

യുഎഇയിലെ ക്ലാസ് മുറികളിൽ ഇനി എ ഐ വിപ്ലവം; വിദ്യാർത്ഥികൾക്ക് ടൂളുകൾ ഉപയോഗിക്കാൻ അനുമതി

8
0

Source :- SIRAJLIVE NEWS

ദുബൈ | യുഎഇയിലെ സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെറുമൊരു സിദ്ധാന്തമല്ലാതായി മാറുന്നു. ദൈനംദിന ക്ലാസ് മുറികളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി എ ഐ ടൂളുകൾ ഇപ്പോൾ വ്യാപകമാവുകയാണ്. വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും അവയുടെ ഉറവിടം വ്യക്തമാക്കണമെന്നുമുള്ള നിബന്ധനയോടെ ഗൃഹപാഠങ്ങൾക്കും അസൈൻമെന്റുകൾക്കുമായി ജനറേറ്റീവ് എ ഐ ടൂളുകൾ ഉപയോഗിക്കാൻ പ്രമുഖ സ്വകാര്യ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് അനുമതി നൽകിത്തുടങ്ങിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചാറ്റ് ജി പി ടി, ജെമിനി, ക്ലോഡ്, ലിയോനാർഡോ എ ഐ, ഗിസ്മോ എ ഐ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാൻ അനുമതിയുള്ളത്. ഡിജിറ്റൽ ലോകത്ത് കുട്ടികളിൽ വിമർശനാത്മക ചിന്താഗതി വളർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അധ്യാപനത്തിൽ എ ഐ ഉൾപ്പെടുത്തുന്നത് കൃത്യമായ പ്ലാനിംഗോടെയാണെന്ന് ദുബൈ സ്കൂൾസ് അൽ ഖവാനീജ് പ്രിൻസിപ്പൽ ജാമി എഫോർഡ് പറഞ്ഞു. എ ഐ സാക്ഷരതയും ഉത്തരവാദിത്തമുള്ള ഉപയോഗവും വളർത്തുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കെ എച്ച് ഡി എ (KHDA) പ്രത്യേക പ്ലാറ്റ്‌ഫോമുകളുടെ പട്ടിക പുറത്തിറക്കിയിട്ടില്ലാത്തതിനാൽ ഓരോ സ്കൂളും സ്വന്തം നിലയിൽ പരിശോധനകൾ നടത്തിയ ശേഷമാണ് ടൂളുകൾ അവതരിപ്പിക്കുന്നത്. മുതിർന്ന പ്രൈമറി വിദ്യാർത്ഥികൾ മാജിക് സ്കൂൾ എ ഐ ഉപയോഗിക്കുമ്പോൾ, അധ്യാപകർ മൈക്രോസോഫ്റ്റ് കോപൈലറ്റ് പോലുള്ള സുരക്ഷിത സംവിധാനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്

അജ്മാനിലെ വുഡ്‌ലം ബ്രിട്ടീഷ് സ്കൂളിലും നിയന്ത്രിതമായ രീതിയിലാണ് എ ഐ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കുന്ന പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഇവിടെ അനുവദിക്കുന്നുള്ളൂവെന്ന് പ്രിൻസിപ്പൽ നതാലിയ സ്വെറ്റെനോക് പറഞ്ഞു. ചെറിയ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ മാത്രം ഇവ ഉപയോഗിക്കുമ്പോൾ, മുതിർന്ന കുട്ടികൾക്ക് എ ഐയിലെ നൈതികതയെക്കുറിച്ചും തെറ്റായ വിവരങ്ങൾ തിരിച്ചറിയുന്നതിനെക്കുറിച്ചും പരിശീലനം നൽകുന്നുണ്ട്.

സി ബി എസ് ഇ ഒമ്പതാം ക്ലാസിൽ എ ഐ ഒരു വിഷയമായി അവതരിപ്പിച്ചതോടെ ഇന്ത്യൻ സ്കൂളുകളിലും ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. എ ഐക്ക് വിവരങ്ങൾ വിശകലനം ചെയ്യാൻ സാധിക്കുമെങ്കിലും കുട്ടികളുടെ വികാരങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കാൻ മനുഷ്യരായ അധ്യാപകർ തന്നെ വേണമെന്ന് സ്പ്രിംഗ്ഡേൽസ് സ്കൂൾ ദുബൈ പ്രിൻസിപ്പൽ ഡേവിഡ് ജോൺസ് അഭിപ്രായപ്പെട്ടു.

Summary

Schools in the UAE are increasingly adopting generative AI tools like ChatGPT and Gemini as part of their regular curriculum to foster critical thinking and AI literacy. Educators emphasize a cautious, teacher-led approach that prioritizes data protection and ethical use while ensuring AI remains a tool to enhance, rather than replace, human judgment. This shift is also supported by curriculum changes, such as the CBSE introducing AI as an elective, preparing students for a digital future.