Home LATEST NEWS malyalam പുതിയ വാർത്ത മുഴുവന്‍ മന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കും

മുഴുവന്‍ മന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കും

13
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | വി ഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവന്‍ പേരുകളും ഇന്ന് പ്രഖ്യാപിക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ചയും യു ഡി എഫ് യോഗവും നടക്കും. തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാന്‍ യു ഡി എഫ് യോഗം തീരുമാനിച്ച സാഹചര്യത്തില്‍ മന്ത്രിമാരുടെ വകുപ്പും എണ്ണവും ഇന്ന് അന്തിമമാക്കും. മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാര്‍ വേണമെന്ന് യു ഡി എഫിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ നാല് ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി.
21 അംഗ മുഴുവന്‍ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവര്‍ണ്ണര്‍ക്ക് കൈമാറും. എം എല്‍ എമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം 29 ആയിരിക്കും. ജൂണ്‍ അഞ്ചിന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.

മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സതീശന്‍ മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന നിലപാടില്‍ ഉറച്ച്‌നില്‍ക്കുകയാണ് ചെന്നിത്തല. തുടര്‍ ചര്‍ച്ചകള്‍ക്കും അനുനയ നീക്കങ്ങളും തുടരുകയാണ്. വകുപ്പു വിഭജന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമുണ്ടാവും.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. രമേശുമായി സംസാരിച്ചെന്നും രമ്യമായ പരിഹാരം ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. യു ഡി എഫുമായുള്ള യോഗത്തിന് ശേഷമാകും അഞ്ചാമത്തെ മന്ത്രിയുടെ പേര് നിശ്ചയിക്കുക. മന്ത്രിസ്ഥാനങ്ങള്‍ക്ക് ലീഗ് ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് തിരുവനന്തപുരത്തെത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.