Home LATEST NEWS malyalam പുതിയ വാർത്ത മുക്കത്ത് കോടികള്‍ വിലമതിക്കുന്ന മാരക ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയില്‍

മുക്കത്ത് കോടികള്‍ വിലമതിക്കുന്ന മാരക ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയില്‍

6
0

Source :- SIRAJLIVE NEWS

കോഴിക്കോട്  | കോഴിക്കോട് മുക്കത്ത് വന്‍ ലഹരിവേട്ട. കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയില്‍. രണ്ടേമുക്കാല്‍ കിലോയോളം മാരക ലഹരിമരുന്നുമായി മുക്കം പൂളപ്പോയില്‍ പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ (36), കോഴിക്കോട് ബേപ്പൂര്‍ സ്വദേശി റെയ്ഹാനത്ത്(45) എന്നിവരെയാണ് റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.

മുക്കം മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വച്ച് 517 ഗ്രാം എംഡിഎംഎയുമായാണ് ഹനീഫ ആദ്യം പിടിയിലായത്. ഡല്‍ഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പോലീസ് വ്യക്തമാക്കി.

മണാശേരി കയ്യേരിക്കലില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് റെയ്ഹാനത്തിനെ പിടികൂടിയത്. റെയ്ഹാനത്തിനെ നിരീക്ഷിച്ചുവന്ന പോലീസ് സംഘത്തിന് ഇവര്‍ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫ വാടകക്ക് എടുത്തിരുന്ന വീട്ടില്‍ താമസിക്കുന്നതായി വിവരം കിട്ടിയിരുന്നു. ഈ വീട്ടില്‍ നിന്ന് 2.286 കിലോഗ്രാം എംഡിഎംഎ പിടികൂടി. ആറുമാസം മുന്‍പ് ഹനീഫ വാടകയ്‌ക്കെടുത്ത ഈ വീട്ടിലാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്.