Home LATEST NEWS malyalam പുതിയ വാർത്ത മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും നാളെ പ്രധാനമന്ത്രി രാജ്യത്തിന് കൈമാറും

മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും നാളെ പ്രധാനമന്ത്രി രാജ്യത്തിന് കൈമാറും

25
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി  | ഞായറാഴ്ച മീററ്റ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശതാബ്ദി നഗര്‍ സ്റ്റേഷനില്‍ വെച്ച് മീററ്റ് മെട്രോയുടെയും നമോ ഭാരത് ട്രെയിനിന്റെയും ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് അദ്ദേഹം മീററ്റ് സൗത്ത് സ്റ്റേഷന്‍ വരെ മെട്രോയില്‍ യാത്ര ചെയ്യുകയും ഉച്ചയ്ക്ക് ഒരു മണിയോടെ ഏകദേശം 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സമ്പൂര്‍ണ്ണ ഡല്‍ഹി-മീററ്റ് നമോ ഭാരത് ഇടനാഴിയാണ് നാളെ തുറക്കുന്നത്. ഡല്‍ഹിയിലെ സരായ് കാലേ ഖാന്‍ മുതല്‍ ന്യൂ അശോക് നഗര്‍ വരെയുള്ള 5 കി.മീ ഭാഗവും, മീററ്റ് സൗത്ത് മുതല്‍ മോദിപുരം വരെയുള്ള 21 കി.മീ ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്ത നമോ ഭാരത് ഇന്ത്യയിലെ ആദ്യത്തെ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം ആണ്. ഇത് സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗര്‍, മീററ്റ് എന്നീ നഗരങ്ങളെ ഡല്‍ഹിയുമായി അതിവേഗം ബന്ധിപ്പിക്കും.

ഇന്ത്യയില്‍ ആദ്യമായി നമോ ഭാരതിന്റെ അതേ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് മീററ്റ് മെട്രോയും സര്‍വീസ് നടത്തുന്നത്.മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായിരിക്കും.മുഴുവന്‍ ദൂരവും വെറും 30 മിനിറ്റിനുള്ളില്‍ മെട്രോ പിന്നിടും.

നേട്ടം: നഗരത്തിനകത്തും നഗരങ്ങള്‍ തമ്മിലുമുള്ള യാത്ര സുഗമമാക്കുന്നതിലൂടെ റോഡിലെ തിരക്ക് കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും.