Home LATEST NEWS malyalam പുതിയ വാർത്ത മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

8
0

Source :- SIRAJLIVE NEWS

കൊച്ചി | നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിള്‍ഡ് (എന്‍ പി ആര്‍ ഡി). മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സലിം കുമാര്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് വേദിയില്‍ സംസാരിച്ചെന്നാണ് പരാതി.

കേരളത്തില്‍ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്ന സലിം കുമാറിന്റെ പരാമര്‍ശം മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സലിം കുമാറിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുക ലക്ഷ്യംവച്ച് മാനസികാരോഗ്യ അവസ്ഥകളെ സലിം കുമാര്‍ പരിഹസിച്ചതായി എന്‍ പി ആര്‍ ഡി ആരോപിച്ചു. ഇത്തരം പ്രസ്താവനകള്‍ അരോചകവും അങ്ങേയറ്റം ദോഷകരവുമാണ്. ഇത് സമൂഹത്തില്‍ മാനസിക വെല്ലുകള്‍ നേരിടുന്നവര്‍ക്കെതിരെയുള്ള മുന്‍വിധികളെ ന്യായീകരിക്കാന്‍ ഇടയാക്കുമെന്നും പരാതിയില്‍ പറഞ്ഞു.