Home ബിസിനസ്സ് business malyalam മലപ്പുറത്തെ 2 സീറ്റിലും കാസര്‍കോടും എൽഡിഎഫിന് സ്ഥാനാര്‍ത്ഥികളായി

മലപ്പുറത്തെ 2 സീറ്റിലും കാസര്‍കോടും എൽഡിഎഫിന് സ്ഥാനാര്‍ത്ഥികളായി

11
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മലപ്പുറത്തെ രണ്ട് സീറ്റുകളിലടക്കം മൂന്ന് സീറ്റുകളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. മലപ്പുറത്തെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ നാഷണൽ ലീഗ് പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്രനായി അഡ്വ. സിപി മുസ്തഫയും താനൂരിൽ എൽഡിഎഫ് പൊതു സ്വതന്ത്രനായി മുഹമ്മദ് സമീറും മത്സരിക്കും.

കാസര്‍കോട് ഐഎൻഎൽ പിന്തുണയോടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ മത്സരിക്കും. മൂന്നുപേരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചുകൊണ്ട് എൽഡിഎഫ് വാര്‍ത്താക്കുറിപ്പിറക്കി.വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് താനൂരിലെ സ്ഥാനാര്‍ത്ഥിയായ പി മുഹമ്മദ് സമീര്‍.

താനൂരിലും വള്ളിക്കുന്നിലും ആണ് ഇടതുമുന്നണിക്ക് ഇതുവരെ സ്ഥാനാർത്ഥികൾ കണ്ടെത്താനായിരുന്നില്ല. മന്ത്രി വി അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറിയതോടെയാണ് താനൂരിൽ ഒഴിവ് വന്നത്. നാഷണൽ ലീഗിന് നൽകിയ വള്ളിക്കുന്ന് സീറ്റിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.. താനൂരിലും വള്ളിക്കുന്നിലും ചില ലീഗ്, കോൺഗ്രസ് നേതാക്കളെ സിപിഎം സമീപിച്ചിരുന്നു.

അതേ സമയം, മങ്കടയിലെ ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ്‌ നാ മനിർദ്ദേശപത്രിക നൽകി. മങ്കടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എംപി അലവിയെ മാറ്റി മുഹമ്മദിനെ പിന്തുണയ്ക്കാൻ സിപിഎം നീക്കം തുടങ്ങിയിട്ടുണ്ട്..ഇന്നുതന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.