Home LATEST NEWS malyalam പുതിയ വാർത്ത മണിപ്പൂരില്‍ വിഘടനവാദി സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വിഘടനവാദി സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

9
0

Source :- SIRAJLIVE NEWS

ഇംഫാല്‍ |  മണിപ്പൂരിലെ കാംജോങ്ങ് ജില്ലയില്‍ നാഗാ വിഘടനവാദി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പ്പില്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം ഈസ്റ്റേണ്‍ ഫ്‌ലാങ്ക് വിഭാഗത്തിലെ നാല് കേഡര്‍മാര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു.ശനിയാഴ്ച രാത്രി ഇംഫാല്‍-കാസോം ഖുള്ളന്‍ റോഡിലെ ഹോങ്ബെയ് ഗ്രാമത്തിന് സമീപമാണ് അക്രമം അരങ്ങേറിയത്.

ആറംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ എന്‍ എസ് സി എന്‍-ഐ എം വിഭാഗം പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഗവണ്‍മെന്റ് ഓഫ് ദി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് നാഗാലിം (ഈസ്റ്റേണ്‍ ഫ്‌ലാങ്ക്) പുറത്തിറക്കിയ പ്രസ്താവന പ്രകാരം മേജര്‍ സോചിപെം ഫുങ്ഷോക്,സര്‍ജന്റ് മേജര്‍ സൈറേ വസാഹ്,സര്‍ജന്റ് ബാന്‍ലെ അഹ്ലഹ്പ്യ, സര്‍ജന്റ് തന്‍സോമി വാഷി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ തടി കടത്തും മറ്റും നിരീക്ഷിക്കുന്ന ഔദ്യോഗിക ദൗത്യത്തിലായിരുന്നു തങ്ങളുടെ പ്രവര്‍ത്തകരെന്നും തിരികെ വരുമ്പോള്‍ ബോധപൂര്‍വ്വം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഗ്രൂപ്പ് ആരോപിച്ചു.