Source :- SIRAJLIVE NEWS
കാസര്‍കോട് | മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥനാര്‍ഥി എ കെ എം അഷ്റഫിനെ പിന്തുണക്കാന്‍ പി ഡി പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ബി ജെ പിക്കുള്ള വിജയ സാധ്യത ഒഴിവാക്കാനാണ് യു ഡി എഫിനെ പിന്തുണക്കുന്നതെന്നും തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും പി ഡി പി ജില്ലാ പ്രസിഡന്റ് എസ് എം ബഷീര്‍ റസ്‌വി പറഞ്ഞു. സംസ്ഥാനത്ത് മറ്റിടങ്ങളിലെല്ലാം എല്‍ ഡി എഫിനെയാണ് പിഡിപി പിന്തുണയ്ക്കുന്നത്.



