Home ബിസിനസ്സ് business malyalam ബിജെപിയും കോൺഗ്രസും കോർപ്പറേറ്റുകൾക്ക് സുഖകരമായ നയങ്ങളുമായി മുന്നോട്ട് പോകുകയാണ്: മുഖ്യമന്ത്രി

ബിജെപിയും കോൺഗ്രസും കോർപ്പറേറ്റുകൾക്ക് സുഖകരമായ നയങ്ങളുമായി മുന്നോട്ട് പോകുകയാണ്: മുഖ്യമന്ത്രി

8
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പലരും ആക്ഷേപിച്ച കിഫ്ബിവഴി പതിനായിരം കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യമന്ത്രി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം ലോകശ്രദ്ധ ആകർഷിക്കുന്നതാണെന്നും, ലോകം തന്നെ അതിശയിക്കുന്നരീതിയിൽ അപൂർവ്വ രാജ്യങ്ങൾ മാത്രം സ്വന്തമാക്കിയ അതിദാരിദ്ര്യ മുക്തം എന്ന നേട്ടം കേരളം സ്വന്തമാക്കിയത് ഇടതുപക്ഷ സർക്കാരിന്റെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും കോൺഗ്രസും കോർപ്പറേറ്റുകൾക്ക് സുഖകരമായ നയങ്ങളുമായി മുന്നോട്ട് പോകുകയാണ്. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാൻ പരസ്പരം മത്സരിക്കുകയാണ് അവർ. എന്നാൽ, എൽഡിഎഫ് സർക്കാർ സാധാരണക്കാർക്കാണ് മുൻഗണന നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല, 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞത് നമ്മുടെ രീതികളുെട മാത്രം മുന്നേറ്റമാണെന്നും അദ്ദേഹം വിശദമാക്കി.

അതുകൊണ്ടുതന്നെ, പത്ത് വർഷം മുൻപത്തെ കേരളവും ഇന്നത്തെ പുരോഗതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെ ആക്ഷേപം നേരിട്ട കിഫ്ബി വഴി ഒരു ലക്ഷത്തി പതിനായിരം കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. അങ്ങനെ, അൻപത് വർഷം കൊണ്ട് നടപ്പിലാക്കേണ്ട വികസനം വെറും പത്ത് വർഷം കൊണ്ട് പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം ഓർമപ്പെടുത്തി.