Home സ്പോർട്സ് sports malyalam ഫുൾ ചിക്കൻ റോസ്റ്റ് വിത്ത്‌ ഗ്രേവി ഉണ്ടാക്കി നോക്കിയാലോ.?

ഫുൾ ചിക്കൻ റോസ്റ്റ് വിത്ത്‌ ഗ്രേവി ഉണ്ടാക്കി നോക്കിയാലോ.?

1
0

Source :- ANWESHANAM NEWS

ചേരുവകൾ

ഫുൾ ചിക്കൻ – 1
1.വിനാഗിരി – 1 ടീസ്പൂൺ
നാരങ്ങനീര് -2 ടീസ്പൂൺ
ഉപ്പ് -പാകത്തിന്
2.കാശ്മീരി ചില്ലി -2 ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
ഉപ്പ് -പാകത്തിന്

ഗ്രെവിക്ക് ആവിശ്യം ഉള്ളത്

.എണ്ണ -3 ടേബിൾ സ്പൂൺ
സവാള -3 ചെറുതായി അരിഞ്ഞത്
പച്ചമുളക് -3 ചെറുതായി അരിഞ്ഞത്
തക്കാളി -2 വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
കുരുമുളകുപൊടി -1 ടേബിൾ സ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
മല്ലിപൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
ഗരം മസാല- ഒരു സ്പൂൺ
ഉപ്പ്‌ -പാകത്തിന്
മല്ലിയില -ഒരുപിടി

തയ്യാറാക്കുന്ന വിധം

ചിക്കൻ വൃത്തിയാക്കി ചെറിയ വരകളിടുക .ഒന്നാമത്തെ ചേരുവകൾ മിക്സ്‌ ചെയ്ത് ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം .ശേഷം രണ്ടാമത്തെ ചേരുവകൾ മിക്സ്‌ ചെയ്ത് ചിക്കെനിൽ നന്നായി തേച്ചു പിടിപ്പിക്കണം. ഇത് അര മണിക്കൂർ വെക്കണം ..
എണ്ണ ചൂടാക്കി ചിക്കൻ അതിലിട്ട് ഫ്രൈ ചെയ്തെടുക്കണം. തിരിച്ചും മറിച്ചും ഇട്ട് എല്ലാ ഭാഗവും നന്നായി വേവിക്കണം . മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി കറിവേപ്പില ഇടുക .ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക. .ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ഇളക്കുക. പച്ചമുളക് അറിഞ്ഞതും തക്കാളിയും ചേർക്കുക .തീ കുറച്ചു പൊടികൾ ചേർക്കുക. .കുറച്ചു വെള്ളം ചെര്ത് മൂടി വച്ച് വേവിക്കുക. .ഫ്രൈ ചെയ്ത ചിക്കൻ ഇതിലെക്കിട്റ്റ് 10 മിനിറ്റ് മൂടി വെച്ച് വേവിക്കണം .മല്ലിയില തൂവുക