Home LATEST NEWS malyalam പുതിയ വാർത്ത പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തല്‍; എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ആര്‍ ശ്രീലേഖ...

പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തല്‍; എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ആര്‍ ശ്രീലേഖ ഹൈക്കോടതിയില്‍

13
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പോക്സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് ആര്‍ ശ്രീലേഖ. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ബി ജെ പി കൗണ്‍സിലറായ ശ്രീലേഖയുടെ ആവശ്യം. ഹരജിയില്‍ ഹൈക്കോടതി മ്യൂസിയം പോലീസിന്റെ റിപോര്‍ട്ട് തേടി.

ഡല്‍ഹി നിര്‍ഭയ, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട കേസ്, പെരുമ്പാവൂര്‍ പീഡന കേസ് തുടങ്ങിയവയിലെ ഇരകളുടെ ഉള്‍പ്പെടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി ശ്രീലേഖക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍, വ്യക്തിഹത്യ നടത്താന്‍ വേണ്ടി മാത്രമാണ് ഈ പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നാണ് ശ്രീലേഖയുടെ പക്ഷം. പ്രായപൂര്‍ത്തിയായവരുടെ പേരുകള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും ശ്രീലേഖ പറയുന്നു.