Home LATEST NEWS malyalam പുതിയ വാർത്ത പാചകവാതക പ്രതിസന്ധി; സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാർ റൂം ആരംഭിച്ചു

പാചകവാതക പ്രതിസന്ധി; സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാർ റൂം ആരംഭിച്ചു

15
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധിയെ നേരിടാന്‍ വാര്‍ റൂം ആരംഭിച്ച് കേരളം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരും ഓയില്‍ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ ഉണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുന്‍ഗണനാ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് ഓയില്‍ കമ്പനികള്‍ക്ക് കൈമാറും. സ്‌കൂള്‍-കോളേജ് ഹോസ്റ്റലുകള്‍, ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍-പൊതുമേഖല ഓഫീസ് ക്യാമ്പസുകളിലെ ക്യാന്റീനുകള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്ക് ആദ്യം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇത് അനുകൂലമായി പരിഗണിക്കാമെന്ന് ഓയില്‍ കമ്പനികള്‍ അറിയിച്ചു. ഗാര്‍ഹികേതര ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും അറിയിച്ചു. ഐടി മിഷന്‍ ടീമിന്റെ പിന്തുണയോടെ സിവില്‍ സപ്ലൈസ് വാര്‍ റൂം ഡാറ്റ വിശകലനം ചെയ്ത് മുന്‍ഗണന പട്ടിക തയ്യാറാക്കും. പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് ആദ്യം സിലിണ്ടര്‍ വിതരണം ചെയ്യണമെന്നുമാണ് നിര്‍ദേശം.