Home LATEST NEWS malyalam പുതിയ വാർത്ത പഹൽഗാം ഭീകരാക്രമണം കൊല്ലപ്പെട്ടവരിൽ ദുബൈയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിയും

പഹൽഗാം ഭീകരാക്രമണം കൊല്ലപ്പെട്ടവരിൽ ദുബൈയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിയും

4
0

Source :- SIRAJLIVE NEWS

ദുബൈ|കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ദുബൈയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി നീരജ് ഉധ്വാനിയും. ധനകാര്യ വിദഗ്ധനായ ഈ 33-കാരൻ ഭാര്യ ആയുഷിക്കൊപ്പം അവധിക്കാലം ആഘോഷിക്കവെയാണ് ആക്രമണത്തിൽ പെട്ടത്.

അതേസമയം, ദുബൈയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ പ്രവാസികൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഏപ്രിൽ 20-ന് പഹൽഗാം സന്ദർശിച്ച ദുബൈ താമസക്കാരായ സായ് കൃഷ്ണനും ഭൂമി ലെങ്ഡെയും ഒരു ദിവസത്തെ വ്യത്യാസത്തിൽ പ്രദേശം വിട്ടിരുന്നു.