Home LATEST NEWS malyalam പുതിയ വാർത്ത പതിനാറുകാരിയെ പീഡിപ്പിച്ച മുരാരി തന്ത്രി ഒളിവില്‍

പതിനാറുകാരിയെ പീഡിപ്പിച്ച മുരാരി തന്ത്രി ഒളിവില്‍

14
0

Source :- SIRAJLIVE NEWS

കൊല്ലം | ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച മുരാരി തന്ത്രി ഒളിവില്‍. വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബുവാണ് കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസം ബാധ ഒഴിപ്പിക്കാന്‍ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്.

പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.ഇയാള്‍ അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ പ്രതി കടന്നുകളഞ്ഞു. റീല്‍ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായ മുരാരി തന്ത്രി ഒളിവിലെന്നാണു സൂചന. പോലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.