Source :- SIRAJLIVE NEWS
കൊച്ചി | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചുപോയി. കൂത്താട്ടുകുളം-കലൂര്‍ റൂട്ടിലോടുന്ന ബസിന്റെ മുന്‍വശത്തെ ടയറാണ് ഓട്ടത്തില്‍ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വച്ച് രാവിലെ ആറരയോടെയാണ് സംഭവം. അപകടം ഒഴിവായത് ഭാഗ്യത്തിനാണ്
സംഭവ സമയം 40 ഓളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരുക്കില്ല.



