Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. മാര്‍ച്ച് 26 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരിക്കുന്നത്. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സമ്മേളനം വെട്ടിച്ചുരുക്കാനാണ് സാധ്യത.
ഇന്നു സഭ ചേരുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദമുയര്‍ത്തി ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. മിക്കപ്രതികള്‍ക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയില്‍ ഉയര്‍ത്തും.
ആഗോള അയ്യപ്പ സംഘവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതിപക്ഷ എം എല്‍ എമാര്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കുന്നുണ്ട്.. നേറ്റിവിറ്റി ബില്ല് ഇന്ന് സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും.



