Home LATEST NEWS malyalam പുതിയ വാർത്ത തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

11
0

Source :- SIRAJLIVE NEWS

തൃശ്ശൂര്‍ | ലോക പ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും.

വിസ്മയക്കാഴ്ചയൊരുക്കുന്ന പൂരത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും.