Home LATEST NEWS malyalam പുതിയ വാർത്ത തൃശൂര്‍ ഒല്ലൂരില്‍ അയല്‍വാസി യുവതിയെ കുത്തിക്കൊന്നു

തൃശൂര്‍ ഒല്ലൂരില്‍ അയല്‍വാസി യുവതിയെ കുത്തിക്കൊന്നു

27
0

Source :- SIRAJLIVE NEWS

തൃശൂര്‍ | അയല്‍വാസി യുവതിയെ കുത്തിക്കൊന്നു. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി 45 കാരി സൗമ്യയാണ് മരിച്ചത്. സൗമ്യയുടെ അയല്‍വാസിയായ തോമസാണ് കുത്തിയത്.  കൊലപാതകത്തിന് ശേഷം കിണറ്റില്‍ ചാടിയ പ്രതി തോമസിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

വിവാഹമോചിതയാണ് കൊല്ലപ്പെട്ട സൗമ്യ. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗമ്യ രാത്രി ഏഴുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ച് സൗമ്യയെ കുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി.

ഉടന്‍ തന്നെ കൂര്‍ക്കഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്. സൗമ്യയുടേയും തോമസിന്റേയും കുടുംബങ്ങള്‍ തമ്മില്‍ കാലങ്ങളായി വഴക്കിലായിരുന്നു