Home ബിസിനസ്സ് business malyalam തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: സഞ്ജു

തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: സഞ്ജു

19
0

Source :- EVARTHA NEWS

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തന്റെ കരിയറിലെ പരാജയങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് മുന്നോട്ട് പോയതെന്ന് പറഞ്ഞു. തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഘട്ടത്തിലാണ് എല്ലാ പന്തുകളും അടിച്ചുകളിക്കുന്ന ശൈലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.

ഈ യാത്രയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ നൽകിയ പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സച്ചിൻ കൂടെ നിന്നുവെന്നും ലോകകപ്പിന് മുൻപും ശേഷവും അദ്ദേഹം തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി. ഏകദേശം 25 മിനിറ്റോളം നീണ്ട ആ സംഭാഷണം തന്റെ ആത്മവിശ്വാസം ഉയർത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു മാസമായി താൻ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും പിന്നീട് സോഷ്യൽ മീഡിയ വഴിയാണ് നാട്ടുകാരുടെയും ആരാധകരുടെയും വലിയ പിന്തുണയെക്കുറിച്ച് അറിഞ്ഞതെന്നും സഞ്ജു പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും, എന്നാൽ നാളെ ഡൽഹിയിൽ വിജയാഘോഷം സംഘടിപ്പിക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കാൻ താൻ വീണ്ടും പോകുമെന്നും അദ്ദേഹം അറിയിച്ചു.