Home LATEST NEWS malyalam പുതിയ വാർത്ത തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഒരു പ്രതികൂടി പിടിയില്‍

തിരുവല്ല സ്പാ ബലാത്സംഗക്കേസ്; ഒരു പ്രതികൂടി പിടിയില്‍

8
0

Source :- SIRAJLIVE NEWS

പത്തനംതിട്ട |  തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഏഴാം പ്രതി മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി

ഒന്നാം പ്രതിയുടെ മൊഴിയിലാണ് കേസില്‍ ഏഴാമതൊരു പ്രതി കൂടിയുണ്ടെന്ന് മനസ്സിലാക്കിയത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിന്റോയെ കണ്ടെത്തുന്നത്. തുടര്‍ന്ന് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിടാനൊരുങ്ങവെയാണ് പ്രതി പിടിയിലായത്.

നരത്തെ സ്പാ കൂട്ടബലാത്സംഗത്തില്‍ ആറു പ്രതികളുണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നാം പ്രതി മരണ സുബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഏഴുപേരുണ്ടെന്ന് മനസ്സിലാകുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൃത്യത്തില്‍ ഷിന്റോയും ഉണ്ടെന്ന് പോലീസ് ഉറപ്പാക്കുകയായിരുന്നു