Home LATEST NEWS malyalam പുതിയ വാർത്ത ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചു; ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചു; ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

8
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും.

കെ ജി എം സി ടി എ ഇന്നു സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പി ജി വിദ്യാര്‍ഥികളും നാളെ പണിമുടക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പല ശസ്ത്രക്രിയകള്‍ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ സി യു, ഐ പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോര്‍ട്ടം എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് കെ ജി എം സി ടി എ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കും. ഒ പി ബഹിഷ്‌കരണ സമരം ഇന്ന് നാലാം ദിനമാണ്. സമരം പിന്‍വലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് കെ ജി എം സി ടി എ തള്ളിക്കളഞ്ഞിരുന്നു.