Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

പാലക്കാട്ടെ വിവിധ വിവാദങ്ങളിൽ അന്തിമ വിധി ജനങ്ങളുടേതായിരിക്കുമെന്ന് വ്യക്തമാക്കി രമേഷ് പിഷാരടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും, ഈ തവണ പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതായും പിഷാരടി പറഞ്ഞു.
കുഴൽമന്ദം തൻ്റെ സ്വന്തം നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരം അല്ലെന്നും, ബിജെപിയാണ് പ്രധാന എതിരാളിയെന്നും പിഷാരടി പറഞ്ഞു. ഇത് ആശയങ്ങളുടെ പോരാട്ടമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ നടൻ മമ്മൂട്ടി ഫോണിൽ ബന്ധപ്പെടുകയും ആശംസകളും നിർദേശങ്ങളും നൽകിയെന്നും പിഷാരടി അറിയിച്ചു. താൻ വിജയിച്ചാൽ മമ്മൂട്ടി പാലക്കാട് എത്തുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിലുള്ളവരെ നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും പിഷാരടി വ്യക്തമാക്കി.
