Home LATEST NEWS malyalam പുതിയ വാർത്ത ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ അസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

5
0

Source :- SIRAJLIVE NEWS

കൊച്ചി|ഞണ്ട് കറി കഴിച്ചതിന് ശേഷമുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളുരുത്തി ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാണ് മരിച്ചത്. 33 വയസ്സായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവാവ് ഞണ്ട് കറി കഴിച്ചത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ നടക്കും.