Home LATEST NEWS malyalam പുതിയ വാർത്ത ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

9
0

Source :- SIRAJLIVE NEWS

കാസര്‍കോട്| സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ചിന്നുവിന്റെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇയാളെ വിട്ടയച്ചുവെന്നും പോലീസ് പറഞ്ഞു.

അതേസമയം കേസില്‍ അന്വേഷണം തുടരും. തിങ്കളാഴ്ചയാണ് ചിന്നു പാപ്പുവിനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിനു പിന്നില്‍ ആദ്യ ഭര്‍ത്താവിന് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.