Home LATEST NEWS malyalam പുതിയ വാർത്ത ഗൂഗിൾ നൽകുന്നു ഫെലോഷിപ്പ്

ഗൂഗിൾ നൽകുന്നു ഫെലോഷിപ്പ്

11
0

Source :- SIRAJLIVE NEWS

സാങ്കേതികവിദ്യയും ഇന്റർനെറ്റ് നയങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാനും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി ഗൂഗിൾ. പബ്ലിക് പോളിസി ഫെലോഷിപ്പ് 2026ലേക്ക് ഗൂഗിൾ അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അമേരിക്കയിലെ വാഷിംഗ്ടൺ ഡി സിയിലെ പ്രമുഖ തിങ്ക് ടാങ്കുകളിലും അഡ്വക്കസി ഗ്രൂപ്പുകളിലും പ്രവർത്തിക്കാൻ അവസരം ലഭിക്കും.

യോഗ്യത

അണ്ടർ ഗ്രാജ്വേറ്റ്, മാസ്റ്റേഴ്‌സ്, പി എച്ച് ഡി തലത്തിലുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 30 വരെ വിദ്യാർഥിയായി തുടരുന്നവരായിരിക്കണം. ഈ ജനുവരി ഒന്നിന് മുന്പ് 18 വയസ്സ് പൂർത്തിയാകണം. അമേരിക്കയിൽ ജോലി ചെയ്യാൻ നിയമപരമായ അനുമതിയുള്ളവർക്കായിരിക്കും മുൻഗണന. മികച്ച ഗവേഷണ പാടവം, വിശകലന ശേഷി, ആശയവിനിമയ കഴിവ് എന്നിവ ഉണ്ടായിരിക്കണം.

അപേക്ഷ, സ്റ്റൈപെൻഡ്

  • താത്പര്യമുള്ളവർക്ക് പരമാവധി രണ്ട് പ്രധാന ഓർഗനൈസേഷനുകളിലേക്ക് അപേക്ഷിക്കാം.
  • വാഷിംഗ്ടൺ ഡി സിയിൽ നേരിട്ട് ചെന്ന് പ്രവർത്തിക്കുന്നതിനാണ് മുൻഗണന.
  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൂഗിൾ വിദഗ്ധരിൽ നിന്നുള്ള മെന്റർഷിപ്പും അന്താരാഷ്ട്ര തലത്തിലുള്ള നെറ്റ്‌വർക്കിംഗും ലഭിക്കും.
  • ഫുൾടൈം പ്രവർത്തിക്കുന്നവർക്ക് 12,000 ഡോളർ (ഏകദേശം 11.03 ലക്ഷം ഇന്ത്യൻ രൂപ) ലഭിക്കും. പാർട്ട് ടൈം ജോലിക്കാർക്ക് 6,000 ഡോളറാണ്

പ്രതിഫലം.

  • അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ ഒന്പതിന് ഉച്ചക്ക് 12 വരെ
  • ഫെലോഷിപ്പ് കാലയളവ് ജൂൺ മുതൽ ആഗസ്റ്റ് വരെ.
  • കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: https://www.google.com/policyfellowship/usa/

ശ്രദ്ധിക്കുക

  • ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നതിനായി ഒരു സ്റ്റാൻഡേർഡ് നോൺ-ഡിസ്‌ക്ലോഷർ കരാറിൽ ഒപ്പിടേണ്ടി വരും.
  • അപേക്ഷകർക്ക് വിശകലനം, ആശയവിനിമയം, ഗവേഷണം, എഴുത്ത് എന്നിവയിൽ മികച്ച കഴിവുകൾ ഉണ്ടായിരിക്കണം.