Home LATEST NEWS malyalam പുതിയ വാർത്ത ഗുരുഗ്രാമില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുടിച്ച് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ഗുരുഗ്രാമില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുടിച്ച് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

5
0

Source :- SIRAJLIVE NEWS

ഗുരുഗ്രാം| ഗുരുഗ്രാമില്‍ വീട്ടില്‍ സൂക്ഷിച്ച പെയിന്റ് ഓയില്‍ കുടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. വീട്ടിലെ കൂളറിന് പെയിന്റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുട്ടി കുടിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമിക ചികിത്സ നല്‍കി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ വീട്ടിലെ കൂളറിന് പെയിന്റ് ചെയ്യുന്നതിനിടെ മകള്‍ അവിടെ ഇരുന്ന് കളിയ്ക്കുന്നതിനിടെ തന്റെ അടുത്തേക്ക് ഓടി വന്നു. തുടര്‍ന്ന് നിലത്ത് വെച്ചിരുന്ന പെയിന്റ് ഓയില്‍ എടുത്ത് കുടിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് ധമേന്ദര്‍ കുമാര്‍ പോലീസിനോട് പറഞ്ഞത്. ഇന്നലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം പോലീസ് കുടുംബത്തിന് കൈമാറി.