Home LATEST NEWS malyalam പുതിയ വാർത്ത ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ ക്രൂരത; പിതാവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനായി പിഞ്ചു കുഞ്ഞിനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു,...

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ ക്രൂരത; പിതാവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനായി പിഞ്ചു കുഞ്ഞിനെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, കാലില്‍ ആണി കയറ്റി

7
0

Source :- SIRAJLIVE NEWS

ഗസ്സ സിറ്റി |  ഗസ്സയില്‍ പിതാവിനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നതിനായി ഇസ്‌റാഈല്‍ സൈന്യം 18 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചതായി ഫലസ്തീന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

അല്‍-മഗാസി അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തുനിന്നാണ് കരീം എന്ന് പേരുള്ള കുഞ്ഞിനെ പിതാവായ ഒസാമ അബു നാസറിനൊപ്പം സൈന്യം കസ്റ്റഡിയിലെടുത്തത്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കുഞ്ഞിന്റെ ശരീരത്തില്‍ മാരകമായ പരുക്കുകള്‍ കാണാമായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്ന കുതിര കഴിഞ്ഞ ദിവസം ചത്തതിനെത്തുടര്‍ന്ന് അബു നാസര്‍ വലിയ മാനസിക വിഷമത്തിലായിരുന്നു. തന്റെ പിഞ്ചുകുഞ്ഞിനൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വീടിന് സമീപത്തുവെച്ച് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവെപ്പുണ്ടായി. സൈനികരുടെ നിര്‍ദ്ദേശപ്രകാരം 18 മാസം പ്രായമുള്ള കുഞ്ഞിനെ തറയില്‍ കിടത്തിയ ശേഷം അബു നാസര്‍ സൈനിക ചെക്ക്പോസ്റ്റിലേക്ക് പോയി. അവിടെവെച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം അദ്ദേഹത്തെ സൈന്യം ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിനിടെ പിതാവിന്റെ സാന്നിധ്യത്തില്‍ വെച്ച് ഇസ്‌റാഈല്‍ സൈന്യം കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ കാലില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച പാടുകളും, മുറിവുകളും, കാലില്‍ ആണി തറച്ചതുപോലെയുള്ള പരുക്കുകളും ഉണ്ടെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.

ഏകദേശം പത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുഞ്ഞിനെ ഇസ്‌റാഈല്‍ സൈന്യം മോചിപ്പിച്ചത്. അല്‍-മഗാസിയിലുള്ള റെഡ് ക്രോസ് അന്താരാഷ്ട്ര സമിതി വഴിയാണ് കുടുംബത്തിന് കുഞ്ഞിനെ നല്‍കിയത്. എന്നാല്‍ കുട്ടിയുടെ പിതാവ് ഇപ്പോഴും ഇസ്‌റാഈവല്‍ കസ്റ്റഡിയിലാണ്. പിതാവിന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടണമെന്നും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.

കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ഈ സംഭവത്തെ കോണ്‍ഗ്രസിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമായ, അങ്ങേയറ്റം വെറുപ്പുളവാക്കുന്ന ധാര്‍മ്മിക അപചയം എന്നാണ് വിശേഷിപ്പിച്ചത്.

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് ഈ വാര്‍ത്ത എക്‌സില്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു- ഇറാന്‍ പോരാടുന്നത് മാനവികതയ്ക്ക് വേണ്ടിയാണ്. ലോകം ഒന്നുകില്‍ ഗസ്സക്കൊപ്പവും ഈ കൊളോണിയല്‍ ഭീകര ഭരണകൂടത്തിന് വിരുദ്ധമായും നില്‍ക്കണം, അല്ലെങ്കില്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണം. ഇതിനിടയില്‍ മറ്റൊരു പക്ഷമില്ല.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2025 ഒക്ടോബറില്‍ ഇസ്‌റാഈലുൂം ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗസ്സയിലുടനീളം നടന്ന ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 677 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,813 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.