Home LATEST NEWS malyalam പുതിയ വാർത്ത ഗവർണർ എത്താനിരിക്കെ ഡൽഹി കേരള ഹൗസിന് ബോംബ് ഭീഷണി

ഗവർണർ എത്താനിരിക്കെ ഡൽഹി കേരള ഹൗസിന് ബോംബ് ഭീഷണി

13
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | ഡൽഹി കേരള ഹൗസിന് നേരെ ബോംബ് ഭീഷണി. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഡൽഹി സന്ദർശിക്കാനിരിക്കെയാണ് സംഭവം.

റെസിഡന്റ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി.

പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധനകൾ നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് സൂചന.