Source :- SIRAJLIVE NEWS
ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വസതി ഇസ്റാഈൽ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ‘ഓപ്പറേഷൻ റോറിങ് ലയൺ’ എന്ന് പേരിട്ട അതിശക്തമായ സൈനിക നീക്കത്തിലൂടെയാണ് ഇസ്റാഈൽ പ്രതിരോധ സേന (ഐ ഡി എഫ്) ടെഹ്‌റാനിലെ ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. വിമാനങ്ങളിൽ നിന്നുള്ള ബോംബുകൾ ഖാംനഈയുടെ വാസസ്ഥലത്ത് വന്നു വീഴുന്നതും നിമിഷങ്ങൾക്കകം പ്രദേശം പുകച്ചുരുളുകളിൽ മുങ്ങുന്നതും പുറത്തുവിട്ട വീഡിയോയിലുണ്ട്.



