Home LATEST NEWS malyalam പുതിയ വാർത്ത ഖാംനഈയുടെ അന്ത്യം: ഇറാനിൽ സമ്മിശ്ര പ്രതികരണം; വിശ്വസിക്കാനാകാതെ അനുയായികൾ; ആഹ്ലാദിച്ച് മറ്റൊരു വിഭാഗം

ഖാംനഈയുടെ അന്ത്യം: ഇറാനിൽ സമ്മിശ്ര പ്രതികരണം; വിശ്വസിക്കാനാകാതെ അനുയായികൾ; ആഹ്ലാദിച്ച് മറ്റൊരു വിഭാഗം

5
0

Source :- SIRAJLIVE NEWS

ടെഹ്റാൻ | ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്ത ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങൾ. ദശകങ്ങൾ നീണ്ട ഖാംനഈയുടെ ഭരണത്തിന് അന്ത്യമായെന്ന വാർത്ത ചിലയിടങ്ങളിൽ വലിയ ആഹ്ലാദപ്രകടനങ്ങൾക്ക് കാരണമായപ്പോൾ, മറ്റു ചിലയിടങ്ങളിൽ അവിശ്വസനീയതയും നടുക്കവുമാണ് പടർത്തിയത്.

തെരുവുകളിൽ ആഹ്ലാദപ്രകടനം

അതിശക്തമായ ഇന്റർനെറ്റ് നിയന്ത്രണങ്ങൾക്കിടയിലും സ്റ്റാർലിങ്ക് സാറ്റലൈറ്റ് സംവിധാനം വഴി പുറത്തുവന്ന ദൃശ്യങ്ങൾ ഇറാന്റെ ആഭ്യന്തര മാറ്റത്തിന്റെ സൂചനകൾ നൽകുന്നു. ടെഹ്‌റാൻ, കാരജ്, ഖസ്‌വിൻ, ഷിറാസ്, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി നൃത്തം ചെയ്യുകയും വാഹനങ്ങൾ ഹോൺ മുഴക്കി സന്തോഷം പങ്കുവെക്കുകയും ചെയ്തു. “കണ്ണീരും ചിരിയും ആവേശവും ഒരേസമയം അനുഭവപ്പെടുന്നു” എന്നാണ് ഒരു ഇറാനിയൻ പൗരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുറച്ചു മാസങ്ങൾക്ക് മുമ്പ് പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്ത അബ്ദാനാൻ പോലുള്ള നഗരങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

ഔദ്യോഗിക സ്ഥിരീകരണവും ദുഃഖാചരണവും

ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം, ഞായറാഴ്ച പുലർച്ചെയാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ഖാംനഈയുടെ മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇറാന്റെ സൈനിക വിഭാഗങ്ങൾ ഇസ്റാഈലിനും യു എ ഇക്കും നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതായാണ് വിവരം.

“ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക്”: റെസാ പഹ്‌ലവി

ഇറാൻ മുൻ രാജകുടുംബാംഗം പ്രിൻസ് റെസാ പഹ്‌ലവി ഇറാൻ ജനതയെ അഭിസംബോധന ചെയ്തു. ഖാംനഈയുടെ മരണത്തോടെ ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചുവെന്നും ഇത് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഖാംനഈക്ക് ഒരു പിൻഗാമിയെ കണ്ടെത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾ പരാജയപ്പെടുമെന്നും പുതിയ നേതാവിന് ജനപിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖാംനഈയുടെ മൃതദേഹം നേരിട്ട് കാണാതെ വിശ്വസിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ജനങ്ങൾ. പതിറ്റാണ്ടുകളായി തങ്ങളുടെ സ്വപ്നങ്ങളെയും പ്രിയപ്പെട്ടവരെയും ഇല്ലാതാക്കിയ ഭരണാധികാരി വിചാരണ ചെയ്യപ്പെടാതെ മരിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നവരും കുറവല്ല. യുദ്ധസമാനമായ സാഹചര്യത്തിൽ 88 അംഗ പണ്ഡിത സഭ (Assembly of Experts) പുതിയ നേതാവിനെ കണ്ടെത്താൻ ഉടൻ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary

The official confirmation of Ayatollah Ali Khamenei’s death has sparked polarized emotions across Iran, with state media declaring 40 days of national mourning while viral videos show citizens celebrating in the streets of Tehran, Isfahan, and Shiraz. Prince Reza Pahlavi hailed the moment as the definitive end of the Islamic Republic, asserting that any attempt to appoint a successor would lack legitimacy. Amidst this domestic upheaval, Iranian military forces continue their retaliatory strikes against regional targets, leaving the nation at a critical crossroads between systemic collapse and a volatile transition of power.