Home LATEST NEWS malyalam പുതിയ വാർത്ത കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് എത്തിയ ഡോക്ടറോട് വനിതാ ഡോക്ടര്‍ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് എത്തിയ ഡോക്ടറോട് വനിതാ ഡോക്ടര്‍ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി

14
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് എത്തിയ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് ഐഎംസിഎച്ച് സൂപ്രണ്ട് ആണ് മനുഷ്യാവകാശ കമ്മീഷനെ ഈ കാര്യം അറിയിച്ചത്. 2022 ഓഗസ്റ്റ് 17നാണ് മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടര്‍ക്ക് ദുരനുഭവം ഉണ്ടായത്. പ്രസവ മുറിയില്‍ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെ തുടര്‍ന്നായിരുന്നു മോശം പെരുമാറ്റം. ഡോക്ടര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് ആശുപത്രി സൂപ്രണ്ട് വിശദീകരണം നല്‍കിയത്.

ഒന്നാം വര്‍ഷ പി ജി ഡോക്ടര്‍ ആണ് പ്രസവത്തിന് എത്തിയ ഡോക്ടറോട് മോശമായി പെരുമാറിയത്. വിഷയത്തില്‍ ഡോക്ടറോട് വിശദീകരണം ചോദിച്ചതായും ആശുപത്രി അധികൃതര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.