Home LATEST NEWS malyalam പുതിയ വാർത്ത കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

6
0

Source :- SIRAJLIVE NEWS

പാലക്കാട് | കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ചാവടി മേല്‍പ്പാലത്തില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച മലയാളികള്‍ രണ്ടുപേരും യുവ ഫോട്ടോഗ്രാഫര്‍മാരാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.